News One Thrissur
Updates

ആശ വർക്കർമാരോടുള്ള അവഗണന: തൃപ്രയാറിൽ ബിജെപിയുടെ ഐക്യദാർഢ്യ സദസ്സ്.

തൃപ്രയാർ: ആശ വർക്കർമാരോടുള്ള എൽഡിഎഫ് സർക്കാരിന്റെ അവഗണന ക്കെതിരെ ബിജെപി നാട്ടിക പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തി. . ബിജെപി നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ നെടിയെരുപ്പിൽ ഉദ്ഘാടനം ചെയ്തു. ബിജെപി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ്‌ പി.വി. സെന്തിൽ കുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്രം 938 കോടി അനുവദിച്ചിട്ടും ആശവർക്കർമാർക്കു വേതനം നൽകാത്ത സർക്കാർ നടപടി അപലപനീയമാണ്. ഈ തുക വകമാറ്റി ചെലവാക്കിയെങ്കിൽ അതു തുറന്നു പറയാൻ ആരോഗ്യ മന്ത്രി തയ്യാറാകണം. ഇനിയും വേതനം നൽകാൻ തയ്യാറായില്ലെങ്കിൽ ബിജെപി ശക്തമായ സമര രംഗത്ത് ഉണ്ടാകും. തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിന് പോകുന്ന ആശ വർക്കർമാർക്കു വേണ്ടി ബിജെപി പഞ്ചായത്ത് കമ്മറ്റി സ്വരുപിച്ച തുക ആശ വർക്കർ സുബില പ്രസാദിനു കൈമാറി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ, സുരേഷ് ഇയ്യാനി, ഗ്രീഷ്മ സുഖിലേഷ്, ലാൽ ഊണുങ്ങൾ, ഉണ്ണിമോൻ, സിദ്ധൻ ആലപ്പുഴ, ജയറാം വളവത്ത്, ചന്ദ്രൻ പണിക്കശേരി, സന്തോഷ് തൊപ്പിൽ, ദയാനന്ദൻ എറാട്ട്, ശിവ പ്രകാശ്,ഷാജി പുളിക്കൽ, അജീഷ് വിജയകുമാർ,അജയൻ പള്ളം ഉദയൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

എനമ്മാവ് ബണ്ട് പൊട്ടി: പാഴാകുന്നത് ലക്ഷങ്ങൾ; സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ശക്തം.

Sudheer K

സുനിൽ അന്തരിച്ചു

Sudheer K

വെളുത്തൂർ – കൈപ്പിള്ളി അകം പാടത്ത് നടീൽ ഉത്സവം. 

Sudheer K

Leave a Comment

error: Content is protected !!