കാഞ്ഞാണി: പാതിവില സ്കൂട്ടർ തട്ടിപ്പ് ബിജെപി സിപിഎം നേതൃത്വങ്ങളുടെ സംയുക്ത ഉൽപ്പന്നമെന്ന് കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ അഭിപ്രായപ്പെട്ടു. തട്ടിപ്പിന് ഇരയായ മുഴുവൻ പേർക്കും അടച്ച മുഴുവൻ തുകയും തിരിച്ച് നൽകണമെന്നും തട്ടിപ്പ് കാരയ ബിജെപി, സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കഞ്ഞാണി സെന്ററിൽ നടത്തിയ സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്.ദീപൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെപിസിസി മീഡിയ പാനലിസ്റ്റ് വി ആർ അനൂപ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി മെമ്പർ സി.ഐ.സബാസ്റ്റ്യൻ, ഡിസിസി സെക്രട്ടറിമാരായ കെ.കെ.ബാബു, പി.കെ. രാജൻ, വി.ജി. അശോകൻ, സി.എം.നൗഷാദ്, വി.സുരേഷ് കുമാർ, പി.കെ.ജയറാം, പാവർട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സി.ജെ.സ്റ്റാൻലി, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, എം.വി. അരുൺ ഒ.ജെ.ഷാജൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മഹേഷ് കാർത്തികേയൻ, പി.പി. സ്റ്റീഫൻ മാസ്റ്റർ, അഡ്വ എം.എ. മുസ്തഫ, ജെൻസൺ ജെയിംസ്, പി.ബി. ഗിരീഷ്, പി.ടി. ജോൺസൺ, സൈമൺ തെക്കത്ത് കെ.കെ. പ്രകാശൻ, റോബിൻ വടക്കേത്തല, പി.മണികണ്ഠൻ, പി.എ.ജോസ്, മണികണ്ഠൻ മഞ്ചറമ്പത്ത്, സി.എം.ശിവപ്രസാദ്, ഗ്രേസി ജേക്കബ്, എം.ബി. സൈതുമുഹമ്മദ്, ഒ.ടി. ഷംസുദീൻ, അലിമോൻ, എന്നിവർ പങ്കെടുത്തു.