തൃശൂർ: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കയ്പമംഗലം സ്വദേശിയായ 44 കാരനു തടവും പിഴയും. കൈവെപ്പു ദേശത്ത് ചക്കര ചങ്കത്ത് വീട്ടിൽ കുട്ടൻ മകൻ ഹനീഷ് (44) നെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് അഡിഷണൽ കോടതി നമ്പർ വൺ ജഡ്ജി ഷെറിൻ ആഗ്നസ് ശിക്ഷിച്ചത്.2023 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിൻറ രോഗിയായ അമ്മയെ പിതാവ് ആശുപത്രിയിൽ കൊണ്ട് പോകുന്നത് മനസ്സിലാക്കി പ്രതി വീട്ടിലെത്തി വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കി ബാലികയെ ആക്രമിക്കുകയായിരുന്നു. പീഡനത്തിൽ നിന്നും രക്ഷപ്പെട്ട ബാലിക സ്കൂൾ ടീച്ചറോട് വിവരം പറഞ്ഞതിന് തുടർന്ന് കൈപ്പമംഗലം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. കുഞ്ഞിനെ സംരക്ഷിക്കാൻ ബാധ്യതയുള്ള അയൽവാസിയായ പ്രതിക്ക് യാതൊരു ഇളവും നൽകരുതെന്ന് എല്ലാ രീതിയിലുള്ള വിഷയം നൽകി സമൂഹത്തിന് ഒരു സന്ദേശം നൽകണമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ച് എട്ടുകൊല്ലം കഠിന തടവും അമ്പതിനായിരം രൂപയും കോടതി ശിക്ഷ വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടർ അഡ്വ:ലിജി മധു അഡ്വക്കേറ്റ് ശിവ പി ആർ എന്നിവർ ഹാജരായി.