തൃപ്രയാർ: ഓണറേറിയം വർദ്ധനവും പെൻഷൻ ഉൾപ്പെടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരത്ത് സമരമിരിക്കുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ടും ആശാ വർക്കർമാരോടുള്ള സർക്കാരിന്റെ അവഗണനക്കെതിരെ ആശാവർക്കർമാർക്ക് നീതി നൽകൂ എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു,കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. ‘ സിദ്ദീഖ് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി.വിനു,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.എൻ. സിദ്ധപ്രസാദ്, സി.ജി.അജിത് കുമാർ, വി.ഡി. സന്ദീപ്, ടി.വി. ഷൈൻ, ജീജ ശിവൻ, സന്ധ്യ സാജി, ബിന്ദു പ്രദീപ്, മുഹമ്മദാലി കണിയാർക്കോട്, ആശാവർക്കർ സുബില പ്രസാദ് എന്നിവർ സംസാരിച്ചു, ആശാവർക്കർമാരായ നിഷ ഉണ്ണികൃഷ്ണൻ, സന്ധ്യ സുധാകരൻ, വിജയ കുമാരൻ, അമ്പിളി ഉണ്ണികൃഷ്ണൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജയ സത്യൻ, രഹന ബിനീഷ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റീന പത്മനാഭൻ, പത്മിനി തുടങ്ങി കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു.
next post