അന്തിക്കാട്: ഓട്ടോ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. പെരിങ്ങോട്ടുകര വടക്കുംമുറി കല്ലയിൽ ഭൂഷണനാണ് (56) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് വടക്കുമുറി പഴയ പോസ്റ്റാഫീസ് പരിസരത്ത് നടന്നുപോവുകയായിരുന്ന ഭൂഷണനെ ഓട്ടോ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ ഓട്ടോ അന്തിക്കാട് പൊലീസ് പിടികൂടി. ഭാര്യ: ശോഭന. മക്കൾ: മാനസ, സാന്ദ്ര. മരുമകൻ: സനീഷ്.