അന്തിക്കാട്: അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റിയുടെ കിഴിലുള്ള നിലങ്ങളിലെ നെൽകൃഷിയുടെ കൊയ്ത്തുത്സവം നാട്ടിക എം.എൽ.എ. സി.സി.മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. പാടശേഖര കമ്മിറ്റി പ്രസിഡണ്ട് സുധീർ പാടൂര അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശശിധരൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.ശ്രീവത്സൻ, പാടശേഖര കമ്മിറ്റി സെക്രട്ടറി വി.ശരത്ത്, ടി.ജെ.സെബി, ഇ.ജി.ഗോപാലകൃഷ്ണൻ, ശിവശങ്കരൻ എം, പി.ജി.നന്ദ ഗോപാൽ, കെ.വി.രാജേഷ് എന്നിവർ പങ്കെടുത്തു.
previous post
next post