കാഞ്ഞാണി: മണലൂർ പഞ്ചായത്ത് ഓഫീസ് നവീകരണ പദ്ധതിയെ അട്ടിമറിച്ച പഞ്ചായത്ത് പ്രസിഡൻ്റ് രാജിവയ്ക്കുക, പഞ്ചായത്ത് ഓഫീസിൻ്റെ മതിലുകളിലും, ചുമരിലും എസിപി വർക്കുകളിലും സ്റ്റിക്കർ ഒട്ടിച്ച് അലങ്കോലമാക്കിയവർക്കെതിരെ കമ്മിറ്റി അജണ്ട പ്രകാരം പോലിസ് നടപടി ആവശ്യപ്പെടുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് അംഗങ്ങൾ ഭരണ സമിതി യോഗം ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു. രണ്ട് മാസമായി നവീകരണത്തിൻ്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൻ്റെ മുൻഭാഗത്ത് പണി പൂർത്തീകരിക്കാതെ കിടക്കുന്ന ട്രസ് വർക്കിൽ എൽഡിഎഫ് അംഗങ്ങൾ റീത്ത് സമർപ്പിച്ചു. പ്രതിഷേധ യോഗം ഗ്രാമ പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ഷാനി അനിൽകുമാർ, ഷേളി റാഫി, ബിന്ദു സതീഷ്, സിമി പ്രദീപ്, ധർമ്മൻ പറത്താട്ടിൽ, സിജു പച്ചാംമ്പുള്ളി എന്നിവർ സംസാരിച്ചു.
previous post