കൊടുങ്ങല്ലൂർ: എറിയാട് എം ഐ ടി സ്കൂളിലെ കെ.ജി സെക്ഷനിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരുമൊത്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെയും ഇന്നും സന്ദർശനം നടത്തി. രണ്ടു ദിവസങ്ങളിലായി നടന്ന ഈ സന്ദർശനം കുട്ടികൾക്ക് പൊലീസിന്റെ പ്രവർത്തനങ്ങളെയും നിയമസംരക്ഷണ സംവിധാനങ്ങളെയും കുറിച്ച് നേരിട്ടറിയാൻ അവസരം നൽകുകയായിരുന്നു. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ സ്വീകരിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുണ്‍, എസ്.ഐ.മാരായ കശ്യപൻ ടി.എം, സജിൽ കെ.ജി. എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ ക്ലാസുകൾ എടുത്തു. പോലീസ് വിദ്യാർത്ഥി ബന്ധം ശക്തിപ്പെടുത്താനും, വിദ്യാർത്ഥികളിൽ സുരക്ഷാ ബോധം വളർത്താനും ഈ സന്ദർശനം അവർക്ക് ഗുണകരമായിരിക്കും. വിദ്യാർത്ഥികൾക്കായി സമാനമായ. നാട്ടുവാർത്ത. അവബോധ പരിപാടികൾ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും, അവ കുട്ടികളിൽ നിയമബോധം ഉയർത്താനും, ശാസ്ത്രീയ ചിന്താവിഷയം വളർത്താനും സഹായിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.