തൃശൂർ: പുഴയ്ക്കലിൽ റോഡരികിൽ പുല്ലുകൾക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ശക്തമായ പുക റോഡിലേക്ക് എത്തിയത് വാഹന യാത്രക്കാർക്കും ദുരിതമായി. ത്യശുരില്‍ നിന്നും എത്തിയ അഗ്നിശമന വിഭാഗം ആണ് തീ അണച്ചത്. ത്യശൂര്‍ പുഴയ്ക്കല്‍ പൂങ്കുന്നം റോഡില്‍ ലുലു സെന്റെറിന് അടുത്തുള്ള ചതുപ്പ്നിലത്തിലെ അടിക്കാടുകള്‍ക്കാണ് ഉച്ചയോടെ തീപിടിച്ചത്. കനത്ത പുകയെ അവഗണിച്ച് മുന്നോട്ട് പോകന്‍ ശ്രമിച്ച വാഹനങ്ങള്‍ പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നു. പുഴയ്ക്കല്‍ റോഡിലെ ഹോട്ടലിന് മുന്നില്‍ ഉച്ച ഭക്ഷണ സമയമായതിനാൽ. പാര്‍ക്കിംഗില്‍ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായിരുന്നു. പുക ശക്തമായതോടെ പലരും വാഹനം എടുത്ത സഥലം വിടുകയായിരുന്നു.