പഴുവിൽ: പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിൽ ഊട്ട് തിരുനാളിന് മുന്നോടിയായിട്ടുള്ള ഒൻപത് ചൊവ്വാഴ്ച ആചരണം ആരംഭിച്ചു. വൈകിട്ട് നടന്ന ആഘോഷമായ പാട്ടുകുർബാനക്ക് പഴുവിൽ ഫൊറോന അസി.വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ കാർമികത്വം വഹിച്ചു. വരുന്ന 8 ചൊവ്വാഴ്ചകളിൽ വൈകീട്ട് 5ന് തീർത്ഥകേന്ദ്രത്തിൽ ആഘോഷമായ പാട്ടു കുർബാന, ലദീഞ്ഞ്, നൊവേന എന്നീ തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും. മെയ് 2, 3, 4 എന്നീ ദിവസങ്ങളിലാണ് പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിൽ ഊട്ട് തിരുനാൾ ആഘോഷിക്കുന്നത്. പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ ആന്റോ മേയ്ക്കാട്ടുകുളം, ഡിനോ ദേവസ്സി, ടിന്റോ ജോസ്, അനിൽ ആന്റണി, തിരുനാൾ ജനറൽ കൺവീനർ ആന്റൺ വർഗ്ഗീസ്, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.