News One Thrissur
Updates

വിവാഹ ഫോട്ടോഷൂട്ട് തടസ്സപ്പെടുത്തി ഫോട്ടോഗ്രാഫറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പ്രതികൾ അറസ്റ്റിൽ.

പുതുക്കാട്: നെല്ലൂർ പാടത്ത് ഫോട്ടോ ഷൂട്ടിനായി വധൂ വരൻമാരൊന്നിച്ച് വന്ന ഫോട്ടോഗ്രാഫറെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ കല്ലൂർ നെല്ലൂർ സ്വദേശിയായ വടക്കേടത്ത് ബ്രജീഷ് (18), കല്ലൂർ പാലക്കപറമ്പ് സ്വദേശിയായ പണിക്കാട്ടിൽ വീട്ടിൽ പവൻ (18) എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 23-ാം തിയ്യതി വിവാഹവുമായി ബന്ധപ്പെട്ട ഫോട്ടോ ഷൂട്ടിനായി കല്ലൂർ നെല്ലൂർ സ്വദേശിയായ 28 വയസുള്ള സനിത്ത് എന്ന ഫോട്ടോഗ്രാഫറും സുഹൃത്തുക്കളും കല്ലൂർ നെല്ലൂർ പാടത്ത് എത്തിയ സമയം പാടത്ത് ലഹരിക്കടിമപ്പെട്ട് നിന്നിരുന്ന യുവാക്കൾ ഇവരുമായി ഫോട്ടോ ഷൂട്ടിങ്ങിനെ സംബന്ധിച്ച് വാക്ക് തർക്കമുണ്ടാവുകയും ക്യമറാമാനായ സനിത്തിനെ കത്തി ഉപയോഗിച്ച് കുത്തി ഗുരുതരമായ പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം ഒളുവിൽ പോയ പ്രതികളെ ശാസ്ത്രീയമായ അന്വേഷണങ്ങൾ കൊണ്ടും പുതുക്കാട് ഒരു വീട്ടിൽ ഉണ്ടെന്നുള്ള രഹസ്യ വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്നാണ് ഇവരെ പുതുക്കാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് കുമാർ, സബ്ബ് ഇൻസ്പെക്ടർ ലാലു, സീനിയർ സിവിൽ ഓഫിസർമാരായ സുജിത്ത്, ഷഫീഖ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

Related posts

കയ്പമംഗലം പനമ്പിക്കുന്നിൽ മോഷണം : വീട് കുത്തിത്തുറന്ന് പണം കവർന്നു. 

Sudheer K

ഊരകത്തമ്മതിരുവടി ക്ഷേത്രത്തിലെ തൃക്കാർത്തിക ഊട്ട്: സമഗ്രികളുടെ സമർപ്പണം നടത്തി. 

Sudheer K

നാട്ടികയിലെ സിപിഎം പഞ്ചായത്ത് ഭരണം തുടരുന്നത് ബിജെപി – സിപിഎം ഭാന്തവം പരസ്യമായി അംഗീകരിക്കുന്നത്- രാഹുൽ മാങ്കൂട്ടത്തിൽ.

Sudheer K

Leave a Comment

error: Content is protected !!