News One Thrissur
Updates

ഇരിങ്ങാലക്കുടയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

ഇരിങ്ങാലക്കുട: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി ആരംഭിച്ച ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. നടവരമ്പ് സ്വദേശി ചിറയിൽ വീട്ടിൽ ദീപക് (30) ആണ് ഹാഷിഷ് ഓയിലുമായി പിടിയിലായത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ സെന്റ്. ജോസഫ് കോളോജ് പരിസരത്ത് നിന്നും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ ഒരു മയക്കു മരുന്ന് കേസും , ആന്ധ്രാപ്രദേശിൽ ഒരു കഞ്ചാവ് കേസും നിലവിലുണ്ട്. ഇരിങ്ങാലക്കുട പോലീസ് സറ്റേഷൻ ഇൻസ്പെക്ടർ അനീഷ് കരീം, സബ് ഇൻസ്പെക്ടർ നാസർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ ജയകൃഷ്ണൻ. പി, എ എസ് ഐ സൂരജ്. വി. ദേവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ജെ.ഷിന്റോ. എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

Related posts

ശ്രീധരൻ അന്തരിച്ചു.

Sudheer K

സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

Sudheer K

ജോർജ് ആലപ്പാടിനെ കോൺഗ്രസ് മണലൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു.

Sudheer K

Leave a Comment

error: Content is protected !!