തൃപ്രയാർ: ആലുവ ശിവരാത്രിയോടനുബന്ധിച്ച് തൃപ്രയാർ ക്ഷേത്രനടയിൽ നിന്നും കെഎസ്ആർടിസി യുടെ സ്പെഷ്യൽ ബസ് സർവീസ് തൃപ്രയാർ ദേവസ്വം മാനേജർ മനോജ് കെ നായർ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ സി.എസ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 9 വർഷമായി തൃപ്രയാറിൽ നിന്നും ആലുവ ശിവരാത്രി ബലിതർപ്പണത്തിനായി ഭക്തജനങ്ങൾക്ക് പോകുന്നതിന് വേണ്ടി കെഎസ്ആർടിസി ബസ് സർവ്വീസ് നടത്തി വരുന്നു. വാർഡ് മെമ്പർ പി. വിനു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ആർ. വിജയൻ, മുൻ മെമ്പർമാരായ എൻ.കെ.ഉദയകുമാർ, പി.എം. സിദ്ദിഖ്, ടി.ജെ.ജ്യോതിഷ് സുരേഷ് ഗുരുപ്രിയ, ജി.വി. പ്രദീപ്, അജയൻ മാമ്പുള്ളി, രാജൻ കുരുടിയാറ. വി.എസ്. ജിൽഷ, ജി.വി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു
previous post
next post