News One Thrissur
Updates

തളിക്കുളത്ത് ആശാവർക്കർമാർക്ക് ഐക്യ ദാർഢ്യവുമായി മഹിള കോൺഗ്രസ് പ്രതിഷേധ സംഗമം. 

തളിക്കുളം: സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി തളിക്കുളം മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യ പ്രതിഷേധ സംഗമം നടത്തി. തളിക്കുളം സെന്ററിൽ നടന്ന പ്രതിഷേധ പരിപാടി മഹിളാ കോൺഗ്രസ് നാട്ടിക ബ്ലോക്ക്‌ സെക്രട്ടറി ഗീത വിനോദൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡന്റ് നീതു പ്രേംലാൽ അധ്യക്ഷത വഹിച്ചു. എൻ.വി.വിനോദൻ, രമേഷ് അയിനിക്കാട്ട്, അഡ്വ. എ.ടി. നേന, ഷൈജ കിഷോർ, മീന രമണൻ, മിനി ഉദയകുമാർ, എ.എസ്. ഷീബ, ബിന്ദു രാജു, സിമി അനോഷ്, സക്കീന റഷീദ്, ഉഷ പച്ചാംപുള്ളി, എൻ.മദനമോഹനൻ, പി.ഡി. ജയപ്രകാശ്, കിഷോർ പള്ളത്തി തുടങ്ങിയവർ സംസാരിച്ചു.

Related posts

മണലൂർ എംഎൽഎയുടെ വിദ്യഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Sudheer K

പെരിഞ്ഞനത്ത് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ: പ്രതി അറസ്റ്റിൽ

Sudheer K

തൃപ്രയാറിൽ പെട്ടിഓട്ടോ സ്കൂട്ടറിൽ ഇടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്നു പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!