മുല്ലശ്ശേരി: സിപിഐഎമ്മിന്റെ മുല്ലശ്ശേരിയിലെ മുതിർന്ന നേതാവും മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചേമ്പിൽ ചന്ദ്രൻ്റെ നാലാമത് ചരമ വാർഷികത്തിൽ അനുസ്മരണ യോഗം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മുല്ലശ്ശേരി ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അനുസ്മരണ യോഗം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു. മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശൻ അധ്യക്ഷനായി. മുരളി പെരുനെല്ലി എംഎൽഎ, ടി.വി. ഹരിദാസൻ, സി.കെ. വിജയൻ, വി.ജി. സുബ്രഹ്മണ്യൻ, വി.എൻ. സുർജിത്, എ.കെ. ഹുസൈൻ, ഗീതാ ഭരതൻ, കെ.പി. ആലി, ഷീജരാജീവ്, പി.കെ. പ്രസാദ് എന്നിവർ സംസാരിച്ചു. ചേമ്പിൽ ചന്ദ്രൻ്റെ മക്കളായ പ്രസാദ്, പ്രദീപ്, പ്രമോദ് എന്നിവരും അവരുടെ കുടുംബാംഗങ്ങളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.