News One Thrissur
Updates

കടൽമണൽ ഖനനം: സിപിഐ തൃപ്രയാറിൽ പ്രതിഷേധ സദസ്സ് നടത്തി

തൃപ്രയാർ: രാജ്യത്തിൻ്റെ തീരപ്രദേശത്തും ആഴക്കടലിലും ഖനനം നടത്തിയാൽ പരിസ്ഥിതിയെയും കടലിൻ്റെ ആവാസ വ്യവസ്ഥയെയും മാത്രമല്ല കടലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ലക്ഷകണക്കിന് മത്സൃ തൊഴിലാളികളെയും ഗുരുതരമായി ബാധിക്കുമെന്നും തീരപ്രദേശം കോർപ്പറേറ്റ് ഭീമൻമാർക്ക് കൈമാറാനുള്ള ഗൂഢപദ്ധതിയാണ്.  ഇതിന് പിന്നിൽ ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും ഈ വിഷയത്തിൽ ബിജെപി നേതാക്കൻമാർ അഭിപ്രായം പറയണമെന്നും സി പിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ കടൽമണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27ന് നടക്കുന്ന തീരദേശ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി. സന്ദീപ് അധ്യക്ഷത വഹിച്ചു. ഷീന പറയങ്ങാട്ടിൽ, എം.വി. സുരേഷ്, സജ്ന പർവ്വീൺ, എം.സ്വർണ്ണലത, നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ.മുരളീധരൻ, അസി.സെക്രട്ടറി കെ.എം. കിഷോർ കുമാർ എന്നിവർ സംസാരിച്ചു.

Related posts

മുറ്റിച്ചൂർ പാലത്തിൽ കഞ്ചാവ് വിൽപ്പന: ബീഹാർ സ്വദേശി പിടിയിൽ

Sudheer K

തോമസ് അന്തരിച്ചു. 

Sudheer K

പെരിങ്ങോട്ടുകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. 

Sudheer K

Leave a Comment

error: Content is protected !!