News One Thrissur
Updates

നാട്ടിക സൗത്ത് എസ്.എൻ.ഡി.പി എൽ.പി സ്കൂൾ 94ാമത് വാർഷികം. 

തൃപ്രയാർ: നാട്ടിക സൗത്ത് എസ്.എൻ.ഡി.പി എൽ.പി സ്കൂളിൻ്റെ 94ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ഷിജി ടീച്ചർക്കുള്ള യാത്രയയപ്പും അധ്യാപക രക്ഷാകർതൃ ദിനവും സംഘടിപ്പിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. ടി.ഡി.വിനിത അധ്യക്ഷത വഹിച്ചു.വലപ്പാട് അഡീഷണൽ എസ് ഐ വാസുദേവൻ മുഖ്യാതിഥിയായിരുന്നു ചടങ്ങിൽ 2023 – 24 അധ്യയനവർഷത്തെ എൽ എസ് എസ് വിജയി മുഹമ്മദ് ഇഷാലിനെ അനുമോദിച്ചു. വലപ്പാട് എഇഒ കെ.വി.അമ്പിളി ഉപഹാരസമർപ്പണം നടത്തി. ആശ അനില, സുമന പ്രദീപ്, എൻ.കെ.ഉദയകുമാർ, ഒഎസ് എ പ്രസിഡൻ്റ് കെ.കെ.കരുണാകരൻ, എംപിടിഎ പ്രസിഡൻ്റ് വിജിഷ അജിത്ത്, സ്കൂൾ ലീഡർ ആരവ്, മുൻ അധ്യാപിക വി.എം.ഗംഗ, സുധ പ്രസാദ്, ഹരിപ്രസാദ്, സ്റ്റാഫ് സെക്രട്ടറി കെ.എം.ബിന്ദു എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ സംഘടിപ്പിച്ചു.

Related posts

വിവാഹം വാഗ്ദാനം നൽകി പീഢനം: പ്രതി അറസ്റ്റിൽ

Sudheer K

പഴുവിൽ ഷഷ്ഠി: ഊര് ചുറ്റൽ ചടങ്ങിന് സമാപനമായി.

Sudheer K

സമൂഹത്തിൽ ജനാധിപത്യമുണ്ടെങ്കിലേ ജനാധിപത്യ വ്യവസ്ഥിതിക്കു നിലനിൽക്കാനാവൂ – കവി പി.എൻ. ഗോപീകൃഷ്ണൻ.

Sudheer K

Leave a Comment

error: Content is protected !!