തൃപ്രയാർ: ആശാപ്രവർത്തകരെ അപമാനിക്കുന്നതിൽ നിന്ന് സിപിഎം നേതൃത്വവും സംസ്ഥാന സർക്കാരും പിന്മാറണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ ദിലീപ്കുമാർ ആവശ്യപ്പെട്ടു, ശൈലജ ടീച്ചറെ ടീച്ചറമ്മ ആക്കിയത് ആശാ പ്രവർത്തകരുടെ അധ്വാനമാണെന്നും, സർക്കാരും ശൈലജ ടീച്ചറും സിപിഎമും തല മറന്നെണ്ണ തേക്കുകയാണന്നും എന്ത് വില കൊടുത്തും ആശ പ്രവർത്തകരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും കെ ദിലീപ് കുമാർ പറഞ്ഞു, കോവിഡ് സമയങ്ങളിലും പേമാരിയിലും തങ്ങളുടെ ആരോഗ്യം കുടുംബവും നോക്കാതെ നാടിനു വേണ്ടി മുഴുവൻ സമയവും സേവനം ചെയ്ത ആശാവർക്കർമാരെ അന്ന് മാലാഖമാർ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയും സർക്കാരും ഇപ്പോൾ അപമാനിക്കുകയും അവരെ വേട്ടയാടുകയും ചെയ്യുകയാണെന്നും ഡിസിസി ജനറൽ സെക്രട്ടറി കെ. ദിലീപ് കുമാർ കൂട്ടിച്ചേർത്തു, ശമ്പള വർദ്ധനവ് ഉൾപ്പെടെ ന്യായമായ ആവശ്യങ്ങളുമായി സെക്രട്ടറിയേറ്റിനു മുന്നിൽ 18 ദിവസത്തോളമായി സമരം ചെയ്തു ചെയ്തുവരുന്ന ആശാവർക്കർമാർ ജോലിയിൽ കയറിയണമെന്ന സർക്കാർ ഉത്തരവിറക്കി സമരം ചെയ്യുന്ന ആശ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക ഗ്രാമപഞ്ചായത്തിനു മുൻപിൽ സർക്കാർ ഉത്തരവ് കത്തിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തി, പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി കെ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു ,കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി. വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എ.എൻ. സിദ്ധപ്രസാദ്, സി.ജി. അജിത് കുമാർ, ടി.വി. ഷൈൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ സി.എസ്. മണികണ്ഠൻ, കെ.വി. സുകുമാരൻ, പി.സി. മണികണ്ഠൻ,മധു അന്തിക്കാട് എന്നിവർ സംസാരിച്ചു, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജയ സത്യൻ, രഹന ബിനീഷ്,ആശാ പ്രവർത്തകരായ സന്ധ്യാ സുധാകരൻ,നിഷ ഉണ്ണികൃഷ്ണൻ, വിജയ കുമാർ, ശ്രീദേവി സോമൻ, അമ്പിളി ഉണ്ണികൃഷ്ണൻ,നാട്ടിക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മാധവൻ, പഞ്ചായത്ത് മെമ്പർ കെ ആർ ദാസൻ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.കെ. വാസൻ, പി.വി. സഹദേവൻ, എം.വി. ജയരാജൻ, രാനിഷ് കെ രാമൻ, പത്മിനി,ആലീസ്, ഭാസ്കരൻ അന്തിക്കാട്ട്,രാജൻ കുരുടിയാറ, മുരളി ഉണ്ണിയാരം പുരക്കൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.