ദോഹ: ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് ആലു മകൻ ഫൈസൽ (44) ഖത്തറിൽ നിർയാതനായി. വീട്ടു ഡ്രൈവറായി ജോലിചെയ്യുന്ന ഫൈസൽ ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ ജോലി സമയമായിട്ടും കാണാതായപ്പോൾ അന്വേഷിച്ചെത്തിയവരാണ് ഫൈസലിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. മാതാവ് നഫീസ. ഭാര്യ ഷാഹിന. മകൾ നിത ഫാത്തിമ. ഒരു കൊല്ലം മുൻപാണ് ഫൈസൽ നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഖത്തറിലെ സുഹൃത്തുക്കൾ അറിയിച്ചു.