കാഞ്ഞാണി: അമ്പലക്കാട് തുഷാര അംഗൻവാടിക്കു സമീപത്തെ വീടിൻ്റെ ഷെഡിൽ നിന്നും മലമ്പാമ്പിനെ പിടി കൂടി. ഇവിടെ സൂക്ഷിച്ചിരുന്ന വൈക്കോൽ കെട്ടുകൾക്കിടയിൽ നിന്നാണ് 10 അടിയോളം നീളമുള്ള മലമ്പാമ്പിനെ നാട്ടുകാർ പിടി കൂടിയത്. വാർഡ് മെംബർ ടോണി അത്താണിക്കലിൻ്റെ നേതൃത്വത്തിൽ പാമ്പിനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ച് അധികൃതർക്ക് കൈമാറി.