ചേറ്റുവ: എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ ചേറ്റുവ തീരദേശ റോഡിന്റെ സൗന്ദര്യ വൽക്കരണവുമായി ബന്ധപ്പെട്ട് സമഗ്ര വികസന സംഗമം സംഘടിപ്പിച്ചു. ചേറ്റുവ പുളിക്കകടവ് തീരദേശ റോഡിന്റെ മുഴുവൻ അറ്റകുറ്റ പണികൾക്കുമായി എം.എൽ.എ. എൻ.കെ. അക്ബർ 46 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിരവധി ആളുകൾ സഞ്ചാര ത്തിനും പ്രഭാത സവാരിക്കും ജോഗിങ്ങിനും മറ്റും ഉപയോഗിക്കുന്ന ചേറ്റുവ പുഴയോട് ചേർന്ന് കിടക്കുന്ന തീരദേശ റോഡിന് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി ഈ റോഡിന്റെ സൗന്ദര്യ വൽക്കരണത്തിനായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീരദേശ റോഡിൽ പലയിടത്തായി ഓപ്പൺ ജിം, പബ്ലിക് റസ്റ്റ് ഏരിയ,ബാർഭിക്യു ഏരിയ, കുടിവെള്ളം, കുട്ടികളുടെ പ്ലേയിംഗ് ഏരിയ, എന്നീ പദ്ധതികൾ നടപ്പിലാക്കി കൊണ്ട് ഈ പ്രദേശത്തിൻ്റെ മുഖഛായ തന്നെ മാറ്റി മറിക്കാൻ പോകുന്ന പുതിയ പദ്ധതികളാണ് നടപ്പിലാക്കാൻ പോകുന്നത്. മത്സ്യത്തോഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാരുടെ പ്രധാന ആവശ്യമായിരുന്ന ചേറ്റുവ പുഴയിൽ അടിഞ്ഞുകൂടിക്കിടക്കുന്ന ചെളിമണ്ണു നീക്കം ചെയ്യുക എന്നത്, ഗ്രാമത്തിന്റെ ശുദ്ധജല സ്രോതസ്സിനെ ബാധിക്കുന്നതും മത്സ്യ സമ്പത്ത് ഇല്ലാതാകുന്നതുമായ നിരവധിയായ പ്രശ്‌നങ്ങൾക്ക് പരിഹാരമാ കുന്ന ഈ പദ്ധതിക്ക് മൂന്നര കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് പ്രഖ്യപിച്ചിട്ടുള്ളത്. ഈ പദ്ധതി കൾ നേരിട്ട് വിശദ്ധീകരിക്കുന്നതിനായി സമഗ്ര വികസന വിശദീകരണ സംഗമം ചേറ്റുവ തീരദേശ റോഡിന് സമീപമുള്ള നിധി കോട്ടേജിൽ വെച്ച് ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു സുരേഷ്, ബ്ലോക്ക് മെമ്പർമാരയ നിമിഷ അജീഷ്, കെ.ബി. സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ സതീഷ് പനക്കൽ,ഹർഷവർദ്ധൻ കാക്കനാട്ട്, കെ.ബി. സുധ,സുമയ്യ സിദ്ധീഖ്, ഓമന സുബ്രമണ്യൻ, സി.വി. രാജേഷ്, ശിവദാസ് കരുപ്പയിൽ തുടങ്ങിയ ജനപ്രതിനിധികളും, സിപിഐഎം ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കാര്യാട്ട്, പി.എം. മുഹമ്മദ് റാഫി, ടി.കെ. ഉത്തമൻ, ഇർഷാദ് കെ ചേറ്റുവ, എം.എ. സീബു, എസ്എ. നവാസ് എന്നിവർ ഒരേ വേദിയിൽ സംഗമിച്ചു, സമഗ്ര വികസന സംഗമത്തിൽ പരിസരവാസികളും, നാട്ടുകാരും, സാമൂഹ്യപ്രവർത്തകരും, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും പങ്കെടുത്തു,
previous post