അരിമ്പൂർ: പഞ്ചായത്തിൽ നടപ്പിലാക്കുന്ന “സ്പർശം” വയോ സേവനത്തിനായുള്ള വെബ് ആപ്ലിക്കേഷൻ്റെ പ്രഖ്യാപനവും സാന്ത്വന വളണ്ടിയർമാർക്കും കുട്ടികളുടെ വയോ വളണ്ടിയർമാർക്കും ആദരവും നൽകി. അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷയായി. തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിനായിരുന്നു വെബ് ആപ്ലിക്കേഷൻ്റെ നിർമ്മാണ ചുമതല. നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരെയും വിദ്യാർത്ഥികളെയും ആദരിച്ചു. സംസ്ഥാന കലോത്സവത്തിൽ മൃദംഗവാദ്യം എ ഗ്രേഡ് നേടിയവർക്കും ബിബിഎ എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രദ്ധ സുരേന്ദ്രനെയും എംഎൽഎ ചടങ്ങിൽ ആദരിച്ചു. ഗവ. എൻജിനീയറിങ്ങ് കോളേജ് പ്രിൻസിപ്പൽ കെ.മീനാക്ഷി, അസി. പ്രൊഫ. പി. സോണി, കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ യു. സലിൽ, ഡോ.ഷാജി കെ.എസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി.സജീഷ്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൻ ശോഭഷാജി, ഐസിഡിഎസ് സൂപ്പർവൈസർ സി.ആർ. ശ്രീവിദ്യ തുടങ്ങിയവർ പങ്കെടുത്തു.