തളിക്കുളം: ഇടശ്ശേരി സിഎസ് എം സെൻട്രൽ സ്കൂൾ കിൻ്റർഗാർട്ടനിൽ വർണ ശബളമായ പരിപാടികളോടെ ‘കിഡ്സ് ഡേ’ ആഘോഷിച്ചു. ചെയർപേഴ്സൺ സഫിയറഹ് മാൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൾ ഡോ.എം.ദിനേഷ് ബാബു അധ്യക്ഷത വഹിച്ചു. തൃശ്ശൂർ സഹോദയ കിഡ്സ് ഫെസ്റ്റിൽ വിജയികളായ കുട്ടികൾക്ക് പി.ടി.എ പ്രസിഡൻ്റ് പി.ഐ. ഷൗക്കത്തലി സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് ചെയർമാൻ സി.എം. മുഹമ്മദ് ബഷീർ, സെക്രട്ടറി സി.എം. നൗഷാദ്, മാനേജർ പി.കെ. ഹൈദരാലി, ജോയിൻ്റ് സെക്രട്ടി സി.എം സൈഫുദ്ദീൻ, കെ ജി കോ ഓർഡിനേറ്റർ കെ.ടി.രമ,സൈറ ഹക്കീം എന്നിവർ സംസാരിച്ചു. സ്വാഗത നൃത്തം, രാജസ്ഥാനി ഡാൻസ്, കാശ്മീരി ഡാൻസ് ,”അമ്മയുo കുഞ്ഞും ഡാൻസ്, നാടോടി നൃത്തം,ഇംഗ്ലീഷ് സ്കിറ്റ്, ഒപ്പന, കോൽക്കളി, അറബി ഡാൻസ്,ഇംഗ്ലീഷ് – മലയാളം ആക്ഷൻ സോങ്ങ്സ് തുടങ്ങി അതി മനോഹരമായ കലാപരിപാടികൾ സിഎസ്എം കിഡ്സ് അവതരിപ്പിച്ചു.
next post