തളിക്കുളം: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർ തിരികെ ജോലിക്ക് പ്രവേശിക്കണമെന്നും അല്ലെങ്കിൽ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സർക്കാർ ഇറക്കിയ സർക്കുലർ തളിക്കുളം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കത്തിച്ചും ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ചും തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. തളിക്കുളം മണ്ഡലം പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, രമേഷ് അയിനിക്കാട്ട്, ഗീത വിനോദൻ, മുനീർ ഇടശ്ശേരി, എൻ വി.വിനോദൻ, എ.എം. മെഹബൂബ്, ജീജ രാധാകൃഷ്ണൻ, നീതു പ്രേംലാൽ, എം.കെ. ബഷീർ, എ.പി. ബിനോയ്, കെ.ആർ. വാസൻ, ഷീജ രാമചന്ദ്രൻ, മദനൻ വാലത്ത്, എ.സി. പ്രസന്നൻ,പ്രകാശൻ പുളിക്കൽ, കെ.എ. ഫൈസൽ, വി.സി. സുധീർ, കെ.കെ. ഉദയകുമാർ, സി.സി. ജയനന്ദൻ, പി.കെ. രാമചന്ദ്രൻ, എൻ.ആർ. ജയപ്രകാശ്, ഉഷ പച്ചാംപുള്ളി, എന്നിവർ സംസാരിച്ചു