കാഞ്ഞാണി: സമര രംഗത്തുള്ള ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, അവരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചും മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും, മഹിള കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ആശാവർക്കർമാർ തിരികെ ജോലിക്ക് പ്രവേശിച്ചില്ലെങ്കിൽ പകരം ആളെ നിയമിക്കും എന്നുള്ള സർക്കാർ ഇറക്കിയ സർക്കുലർ കത്തിച്ചു പ്രതിഷേധിച്ചു, പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.വി. അരുൺ അധ്യക്ഷത വഹിച്ചു, ഡിസിസി സെക്രട്ടറിമാരായ വി.ജി. അശോകൻ, കെ.ബി. ജയറാം, മുൻമണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് റോബിൻ വടക്കേത്തല, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ടോളി വിനീഷ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പുഷ്പാ വിശ്വംഭരൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന സേവിയർ, ടോണി അത്താണിക്കൽ, സോമൻ വടശ്ശേരി, ബീന തോമസ്, കവിതാ രാമചന്ദ്രൻ, സെൽജി സാജു, ജിൻസി മരിയ തോമസ്, ജോസഫ് പള്ളിക്കുന്നത്ത്, സി.എൻ. പ്രഭാകരൻ, സ്റ്റീഫൻ നീലങ്കാവിൽ, ഷാലി വർഗീസ് എന്നിവർ സംസാരിച്ചു.
previous post