കൊടുങ്ങല്ലൂർ: നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻ്റെ കൈവരിയിലിടിച്ച് മറിഞ്ഞ് പ്രവാസി മരിച്ചു. ചാലക്കുടി പോട്ട സ്വദേശി കുന്നുംപറമ്പിൽ ഷാബിൻ ഗഫൂർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ആനാപ്പുഴ പാലത്തിൻ്റെ കൈവരിയിലാണ് ബൈക്ക് ഇടിച്ച് മറിഞ്ഞത്. ഉടനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന ഷാബിൻ ഗഫൂർ നാട്ടിൽ വന്നിട്ട് ഏതാനും ദിവസങ്ങളായിട്ടുള്ളു. കൊടുങ്ങല്ലർ പൊലീസ് മേൽനടപടി സ്വീകരിച്ചു.