News One Thrissur
Updates

ചാഴൂരിൽ ആന ചരിഞ്ഞു.

ചാഴൂർ: ഗജരാജൻ കോഴിപ്പറമ്പിൽ അയ്യപ്പൻ ചരിഞ്ഞു. 62 വയസായിരുന്നു. ചാഴൂർ ചേറ്റക്കുളം പാറക്കുളങ്ങര അയ്യപ്പ ക്ഷേത്രത്തിന്റെ വളപ്പിൽ തളച്ചിരുന്ന ആന ഇന്ന് പുലർച്ചെ 4ഓടെയാണ് ചരിഞ്ഞത്. കാട്ടൂർ കോഴിപ്പറമ്പിൽ വീട്ടിൽ ശങ്കരനാരായണൻ മകൻ രാജേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ആന. പഴുവിൽ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള എഴുന്നെള്ളിപ്പ് കഴിഞ്ഞ് കെട്ടിയിരിക്കുകയായിരുന്നു. പ്രായാധിക്യം മൂലമുള്ള മരണമാണെന്ന് പറയുന്നു. ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

Related posts

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം: യു ട്യൂബര്‍ മണവാളന്‍ കസ്റ്റഡിയില്‍

Sudheer K

രമണി അന്തരിച്ചു. 

Sudheer K

സിപിഎം നാട്ടിക ഏരിയാ സമ്മേളനം: പതാകദിനം ആചരിച്ചു.

Sudheer K

Leave a Comment

error: Content is protected !!