വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2024 – 2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം (ജനറൽ) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം നിർവഹിച്ചു. ശ്രീശൈലം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് രന്യ ബിനീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്.സബിത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത ഗണേശൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ ജമാലു, മെമ്പർമാരായ സി.എം. നിസ്സാര്‍, ടി. ഷബീർ അലി, കെ.എസ്. ധനീഷ്, സന്തോഷ് പണിക്കശ്ശേരി, ആശ ഗോകുൽ, ഷൈജ ഉദയകുമാർ, രേഖ അശോകൻ, നൗഫൽ വലിയകത്ത്,. ഐസിഡിഎസ് സൂപ്പർവൈസർ കെ.എസ്.സിനി എന്നിവർ സംസാരിച്ചു. 2.52 ലക്ഷം രൂപ ചിലവഴിച്ച് 54 വയോജനങ്ങള്‍ക്കാണ് കട്ടില് വിതരണം ചെയ്തത്. അടുത്ത സാമ്പത്തിക വർഷം അര്‍ഹതയുള്ള എല്ലാ വയോജനങ്ങള്‍ക്കും കട്ടില് ലഭ്യമാക്കുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.