News One Thrissur
Updates

എസ്എൻ പുരത്ത് മൊബൈൽ ക്രിമിറ്റോറിയം നാടിന് സമർപ്പിച്ചു.

എസ്എൻപുരം: ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കിയ മൊബൈൽ ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. പ്രസിഡൻറ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. നാൽപത്തി അയ്യായിരത്തിലധികം ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന ആവശ്യമായ ക്രിമറ്റോറിയമാണ് യാഥാർഥ്യമാക്കിയത്. മരണാനന്തര ചടങ്ങുകൾക്ക് സ്ഥലപരിമിതിയും സ്വന്തമായി സ്ഥലമില്ലാത്ത നിർധനരായ കുടുംബങ്ങൾക്കും ഏറെ ആശ്വസം നൽകാൻ പദ്ധതിയിലൂടെ സാധിക്കും. വൈസ് പ്രസിഡന്റ്‌ സജിത പ്രദീപ്‌ സ്വാഗതം പറഞ്ഞു.സെക്രട്ടറി രഹന പി. ആനന്ദ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.എ. അയ്യൂബ്, സി.സി. ജയ, പി.എ. നൗഷാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. രഘുനാഥ്, വാർഡ് മെംബർമാരായ രമ്യ പ്രദീപ്, ജിബി മോൾ, ഇബ്രാഹിം കുട്ടി, മിനി പ്രദീപ്, ജൂനിയർ സൂപ്രണ്ട് പി.എസ്. രതീഷ്, എം.ആർ. സച്ചിദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

കിഴുപ്പിള്ളിക്കര ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് റൂം നിർമാണത്തിന് തുടക്കം

Sudheer K

തകർന്ന റോഡ് നന്നാക്കാതെ അധികൃതർ ; വാഴ വെച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Sudheer K

പ്രദീഷ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!