ഒരുമനയൂർ: കുടിവെള്ളത്തിനും ഭവനനിർമാണത്തിനും ഊന്നൽ നൽകി ഒരുമനയൂർ പഞ്ചായ ത്ത് 2025-26 സാമ്പത്തിക വർ ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 22.4 കോടി വരവും 22.21 രൂപ ചെലവും 19.63 ലക്ഷം രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. കബീർ അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് അധ്യക്ഷ യായി. കുടിവെള്ളത്തിന് അഞ്ച് കോടി രൂപയും ഭവനനിർമാണ ത്തിന് 2.43 കോടി രൂപയും വക യിരുത്തിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമാക്കാൻ 4.75 ലക്ഷം രൂപയും ദാരിദ്ര്യ ലഘൂകരണ പരിപാടികൾക്കായി 10 ലക്ഷം രൂപയും സ്ത്രീപക്ഷ, സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തോ ടെ വനിതകൾക്ക് ബജറ്റിൽ 10 ലക്ഷം രൂപയും വയോജന സൗഹൃദത്തിനായി മൂന്ന് ലക്ഷം രൂപയും വകയിരുത്തി. ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും 51.26 ലക്ഷം രൂപയും കാർഷിക ഉത്പാദന ത്തിന് 6.75 ലക്ഷം രൂപയും മൃഗ സംരക്ഷണത്തിന് 9.84 ലക്ഷം രൂപയും ടൂറിസം സാധ്യതകൾ ഉപയാഗപ്പെടുത്തി പഞ്ചായത്തിന്റെ വരുമാന വർധനയ്ക്ക് ടൂറിസത്തിന് 20 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.