കാഞ്ഞാണി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരം മിത്ര മരണാനന്തര ധനസഹായ വിതരണം സംഘടിപ്പിച്ചു. മരണപ്പെട്ട മണലൂരിലെ വ്യാപാരി ഫ്രാൻസിസിൻ്റെ ഭാര്യ കൊച്ചുത്രേസ്യ മരണാനന്തര ധനസഹായമായ 5 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വിജയ് ഹരി അധ്യക്ഷനായി. സമിതി ഏരിയ സെക്രട്ടറി കെ എൽ ജോസ്, കെ എ മണികണ്ഠൻ, തോമസ് ഫ്രാൻസിസ്, കെ വി ഡേവീസ്, സി കെ ഷാജു, സി ആർ വാസുദേവൻ, കെ ജി സന്തോഷ്കുമാർ, എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരി മിത്ര പദ്ധതി പ്രകാരം ഇതിനകം 28 മരണപ്പെട്ട വ്യാപാരികളുടെ കുടുംബങ്ങൾക്കായി ഒരു കോടി 40 ലക്ഷം രൂപ വിതരണം ചെയ്തു കഴിഞ്ഞു.