തൃപ്രയാർ: എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ച് നാട്ടിക രണ്ടാം വാർഡിൽ നിർമിച്ച അംഗൻവാടി കെട്ടിടം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാർ, കെട്ടിട വിഭാഗം എൻജിനീയർ മഞ്ജുഷ, ഓവർസിയർ സുരേഷ് അധ്യാപിക ശോഭന എന്നിവർ സംസാരിച്ചു. വാർഡ് മെംബർ ശെന്തിൽ കുമാർ സ്വാഗതവും ഐ.സി.എസ് സൂപ്പർവൈസർ എൻ. ഹൃദ്യ നന്ദിയും പറഞ്ഞു.