കിഴുപ്പിള്ളിക്കര: സി.എം.പി സ്ഥാപക നേതാവും എം.പിയും എം.എൽ.എയും ആയിരുന്ന സി.കെ. ചക്രപാണിയുടെ 35ാം ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കിഴുപ്പുള്ളിക്കരയിലെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് സി.എം.പി ജില്ല പ്രസിഡന്‍റ് ടി.എൽ. ദാസ്, സംസ്ഥാന അസി. സെക്രട്ടറി വികാസ് ചക്രപാണി, കേരള മഹിള ഫെഡറേഷൻ പ്രസിഡന്‍റ് മിനി രമേശ്, ഏരിയ സെക്രട്ടറി പി.ബി. രമേഷ്, പി.എ. വേലായുധൻ, സുലൈമാൻ, തിലകൻ, പി.ബി. രാജർഷ്, ബി.ഡി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.