News One Thrissur
Updates

ശ്രീരാമ സേവാ പുരസ്‌കാരം സോമൻ ഊരോത്തിന് 

തൃപ്രയാർ: ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തക സമിതിയുടെ ശ്രീരാമ സേവാ പുരസ്‌കാരം അര നൂറ്റാണ്ടോളമായി തേവർക്ക് മുന്നിൽ പന്തം പിടിക്കുന്ന ചുമതല വഹിച്ചു വരുന്ന സോമൻ ഊരോത്തിന് (62) സമ്മാനിക്കും. രണ്ടു ഗ്രാം തൂക്കം വരുന്ന സുവർണ മുദ്രയും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം 2025 മാർച്ച് 31 ന് തൃപ്രയാർ രാധകൃഷ്ണ കല്യാണ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഡോ.ഉണ്ണികൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി കൃഷ്ണകുമാർ ആമലത്ത് എന്നിവർ അറിയിച്ചു. ഇതോടനുബന്ധിച്ചു പൂരം ചടങ്ങുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തികൾ ചെയ്തു വരുന്നവരെയും ആദരിക്കും. മുൻ തൃക്കോൽ ശാന്തി പദ്മനാഭൻ എമ്പ്രാതിരി,ക്ഷേത്രം ഊരാളാൻ പുന്നപ്പിള്ളി മന ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർക്കാണ് പുരസ്‌കാരം സമർപ്പിച്ചത്. 11-ാം വയസിൽ തൃപ്രയാർ തേവർക്ക് മുന്നിൽ ഒറ്റപ്പന്തം പിടിച്ചു തുടങ്ങിയ സോമൻ ഇപ്പോൾ ക്ഷേത്രത്തിലെ പന്തത്തിന്റെ ചുമതലക്കാരനാണ്. തൃപ്രയാറിന് പുറമേ ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിൽ പന്തത്തിന്റെ ചുമതല വഹിച്ച് വരുന്നു.

Related posts

ജോർജ് അന്തരിച്ചു

Sudheer K

പാടൂർ സ്വദേശിയായ യുവതി അജ്മാനിൽ അന്തരിച്ചു

Sudheer K

ആത്മജ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!