പുത്തൻപീടിക: ജി.എൽ.പി.എസ്. 125ാം വാർഷിക ഘോഷവും രക്ഷാകർത്തൃദിനവും യാത്രയപ്പ് സമ്മേളനവും ബ്ലോക്ക് മെമ്പർ സി.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ അധ്യക്ഷത വഹിച്ചു. സിനിമ ആർട്ടിസിറ്റ് ശിവജി ഗുരവായൂർ മുഖ്യാതിഥിയായി .വിരമിക്കുന്ന പ്രധാന അധ്യാപിക പി.വി.ഷൈനി ടീച്ചർ, എം.വി. ബീന ടീച്ചർ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ നിർവഹിച്ചു. പുർവ്വ അധ്യാപക്കാരെ ഗുരു വന്ദനം ആദരവ് അഡ്വ. എ.യു.രഘുരാമൻ പണിക്കാർ നിർവഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് സി.എസ്.സിരിൻസൺ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.