News One Thrissur
Updates

കൊടുങ്ങല്ലൂരിൽ മദ്യലഹരിയിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ അതിക്രമം: പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: തുണിക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനെ മദ്യലഹരിയിൽ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടവിലങ്ങ്, കണിച്ചുകുന്നത്ത് വീട്ടിൽ ജോബ് ( 45) നെയാണ് കൊടുങ്ങല്ലൂർ പോലിസ് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരൻ എറിയാട് ചള്ളിയിൽ വീട്ടിൽ ഗിരീൻ ( 54) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗിരീശന്റെ മാതാപിതാക്കളെ തെറിവിളിച്ചതിനെ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനെ തുടർന്നാണ് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിക്ക് സമീപമുള്ള ഒരു ചായക്കടയിൽ വച്ച് ജോബ് ഗിരീശനെ ആക്രമിച്ചത്. ജോബ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2008 ൽ ഒരു കൊലപാതകകേസും 2009, 2019, 2024 വർഷങ്ങളിൽ ഓരോ അടിപിടി കേസുകളും അടക്കം 11 ക്രിമിനൽ കേസിലെ പ്രതിയാണ്കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സജിൽ.കെ.ജി, ബാബു, സെബി, എഎസ്ഐ സുമേഷ് ബാബു, സീനിയർ സിവിൽ പോലിസ് ഓഫിസർ ​ഗിരീഷ്, സിവിൽ പോലിസ് ഓഫിസർ അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്

Related posts

കൊടുങ്ങല്ലൂരിൽ വൻ ചീട്ടുകളി സംഘം പിടിയിൽ; 68,030 രൂപ പിടിച്ചെടുത്തു

Sudheer K

ബീന അന്തരിച്ചു.

Sudheer K

അന്തിക്കാട് റമദാൻ കിറ്റ് വിതരണം നടത്തി.

Sudheer K

Leave a Comment

error: Content is protected !!