പെരിങ്ങോട്ടുകര: കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിന് കീഴിലുള്ള കാനാടികാവ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ചു. താന്ന്യം പഞ്ചായത്തിലെ നിർദ്ധനരായ കിഡ്‌നി കാൻസർ അസുഖ ബാധിതർക്കുള്ള ഭക്ഷ്യ കിറ്റിന്റെ വിതരണം കാനാടികാവ് മഠാധിപതി ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമി നിർവഹിച്ചു. ട്രസ്റ്റ് മെമ്പർമാരായ സൈജു കാനാടി, കൃഷ്ണരാജ് കാനാടി, ശ്രീകൃഷ്ണൻ കാനാടി, പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേ ഷ് തുടങ്ങിയവർ സംസാരിച്ചു. 18 വാർഡുകളിൽ നിന്നായി 50 ഓളം ഗുണഭോക്താക്കൾ പങ്കെടുത്തു.