പാവറട്ടി: സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രം വിശുദ്ധ യൗസേപ്പിതാവിൻ്റെ 149-ാം മധ്യസ്ഥ തിരുനാൾ ലോഗോ പ്രകാശനം തീർത്ഥകേന്ദ്രം റെക്ടർ റവ.ഫാ.ആൻ്റണി ചെമ്പകശ്ശേരി നിർവ്വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജോൺ ഒ. പുലിക്കോട്ടിൽ അദ്ധ്യക്ഷനായി. അസിസ്റ്റൻ്റ് വികാരി ഫാ.ഗോഡ് വിൻ കിഴക്കൂടൻ, മാനേജിങ്ങ് ട്രസ്റ്റി പിയൂസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ വിൻസെൻ്റ് കെ.ജെ, ഒ. ജെ ഷാജൻ, വിൽസൺ നീലങ്കാവിൽ കുടുംബകൂട്ടായ്മ കൺവീനർ സേവ്യർ അറയ്ക്കൽ, ഭക്തസംഘടന കൺവീനർ സേവ്യർ സി.വി, പി.ആർ.ഒ റാഫി നീലങ്കാവിൽ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ ജോസൻ കെ.എ, എഗ്മെൻ്റ് തോമസ്, ജോസ് സി.സി, ജിയോ ജോൺ,ജാക്സൻ വി.ജെ എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി സെക്രട്ടറി വി.എസ് സെബി സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി ജോ. കൺവീനർ ലിയോ എൻ.ജെ നന്ദിയും പറഞ്ഞു.