കൊടുങ്ങല്ലൂർ: കാവിൽ കടവിൽ വീട്ടിൽ പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന 8 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തമ്പി ലോകമല്ലേശ്വരം, അബ്ദുൾ ലത്തീഫ് പുല്ലൂറ്റ്, സച്ചിദാനന്ദൻ ലോകമല്ലേശ്വരം, ആൻ്റണി കാവിൽകടവ്, റിജിത്ത് എറിയാട്, ഗോപൻ മേത്തല, ഷെമീർ പേ ബസാർ, ബിന്റി കാവിൽകടവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 68,030 രൂപയും പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നു വരുന്നു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി .ബി. കൃഷ്ണകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു വിന്റെ നിർദ്ദേശത്തിൽ കൊടുങ്ങല്ലൂർ പോലീസ് സബ് ഇൻസ്പെക്ടർ സജിൽ.കെ.ജി, പ്രോബേഷൻ സബ് ഇൻസ്പെക്ടർ വൈഷ്ണവ് രാമചന്ദ്രൻ, സീനിയർ സിവിൽ പോലിസ് ഓഫിസർ ഗിരീഷ്, സിവിൽ പോലിസ് ഓഫിസർമാരായ ഗോപേഷ്, സുമേഷ്,ബിനിൽ എന്നിവർ ചേർന്നാണ് ചീട്ട് കളി സംഘത്തെ പിടികൂടിയത്.
previous post