തൃശൂർ: ബസ് ഇടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരൻ മരിച്ചു. മുതുവറ സെന്ററില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന ചൂരക്കാട്ടുകര ഇടശ്ശേരി വളപ്പില്‍ രാമകൃഷ്ണന്‍ (അപ്പു – 70) നാണ് മരിച്ചത്. റോഡ് പണിയെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മുതുവറ സെന്ററില്‍, കുന്നംകുളം ഭാഗത്ത് നിന്നും വന്ന ബസ് ദിശ തെറ്റിച്ച് അമിതവേഗത്തില്‍ തൊട്ടടുത്ത ട്രാക്കിലൂടെ വന്നപ്പോഴാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരണം സംഭവിച്ചത്. ഭാര്യ: വനജ, മക്കള്‍: ശ്രീലക്ഷ്മി, രശ്മി.മരുമക്കള്‍: സുനില്‍കുമാര്‍, ചന്ദ്രന്‍. സഹോദരന്‍: ശങ്കരന്‍കുട്ടി പേരമംഗലം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
previous post