News One Thrissur
Updates

പെരിങ്ങാട് പുഴ സംരക്ഷിത വനമാക്കാനുള്ള സർക്കാർ കരട് വിജ്ഞാപനം റദ്ദാക്കണം: യൂത്ത് ലീഗ് പുഴ സംരക്ഷണ യാത്ര നടത്തി. 

പാവറട്ടി: പെരിങ്ങാട് പുഴ സംരക്ഷിത വനമാക്കാനുള്ള സർക്കാർ കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മറ്റി നടത്തിയ പെരിങ്ങാട് പുഴ സംരക്ഷണ യാത്ര മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് എ.എസ്.എം അസ്ഗറലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വി.എം മുഹമ്മദ്‌ സമാൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ വി.എം മുഹമ്മദ്‌ ഗസ്സാലി പതാക കൈമാറി. പാടൂർ ഇടിയഞ്ചിറയിൽ നടന്ന സമാപന സംഗമം മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എ മുഹമ്മദ് റഷീദ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ബി.കെ സമീർ തങ്ങൾ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡൻ്റ് എ.എം സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ ആർ.എ അബ്ദുൽ മനാഫ്, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡൻ്റ് മഹേഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷെരീഫ് ചിറക്കൽ, അബ്ദുൽ ഖാദർ ചക്കനാത്ത്, പി.എം ഷെരീഫ്, എ.എസ്.എം അൽത്താഫ് തങ്ങൾ, ഇ.എം സൈഫുദ്ദീൻ, മജീദ് ഹസൻ, അബ്ദുൽ ഹഖ് കൂട്ടോത്ത്, സി.എ സൽമാൻ, ഷുക്കൂർ മണക്കോട്ട്, പി.കെ ഹംസക്കുട്ടി, വി.എം അൻഷാദ്, പി.കെ അഹമ്മദ്, സുഹൈൽ നാട്ടിക, രജനി കൃഷ്ണാനന്ദ്, താഹിറ സാദിക്ക്, മുഹ്‌റാസ് താഹ, മുഹ്സിൻ പാടൂർ, ഹബീബ് പാടൂർ, സാബിത് തങ്ങൾ, ബാക്കിർ തങ്ങൾ ശാമിസലി തങ്ങൾ എന്നിവർ സംസാരിച്ചു.

Related posts

അന്തിക്കാട് സന്ത്വനം സ്കൂളിൽ വരയുത്സവം

Sudheer K

വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്

Sudheer K

ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാര വരവ് 6.84 കോടിരൂപ.

Sudheer K

Leave a Comment

error: Content is protected !!