അരിമ്പൂർ: പഞ്ചായത്തിലെ 14 ആം വാർഡിലുള്ള ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ ഗോവയിൽ നിന്നെത്തിയ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൂറൽ ഡെവലപ്മെൻ്റിലെ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. വയോജനങ്ങളും കുട്ടികളും അമ്മമാരും പൂച്ചെണ്ടു കൊടുത്താണ് സംഘത്തെ വരവേറ്റത്. അങ്കണവാടിയുടെ അടിസ്ഥാന വിവരങ്ങളും, കുട്ടികളുടെയും ഗർഭിണികളുടെയും വിവരങ്ങളും വയോജന ക്ലബ്, എ.ജി. ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങളും ഇവർ വിലയിരുത്തി. പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന 8 വളണ്ടിയർമാരെ സംഘം അഭിനന്ദിച്ചു. എ. നന്ദകുമാർ, ടി.കെ. രാമകൃഷ്ണൻ, കെ.ആർ. സുകുമാരൻ, വാർഡ് മെമ്പറും അങ്കണവാടി ടീച്ചറുമായ സലിജ സന്തോഷ്, മെമ്പർമാരായ ഷിമി ഗോപി, കെ. രാഗേഷ്, കില പ്രതിനിധി ഹസ്ന തുടങ്ങിയവർ നേതൃത്വം നൽകി. വയോജന അംഗങ്ങളായ സുകുമാരൻ കടുവാതുക്കൽ, ലില്ലി റാഫേൽ, സരോജിനി നാരായണൻ, ഉഷ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
previous post