പൂവത്തൂർ: അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) മുല്ലശ്ശേരി പ്രൊജക്ട് സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു മണലൂർ ഏരിയാ സെക്രട്ടറി വി.ജി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ പ്രസന്നകുമാരി, സിഐടിയു ജില്ലാ കമ്മറ്റി അംഗം സി.കെ വിജയൻ, സംഘാടകസമിതി ചെയർമാൻ ബി.ആർ സന്തോഷ്, സിപിഐഎം മണലൂർ ഏരിയാ കമ്മിറ്റിയംഗം പി.ജി സുബിദാസ്, പ്രൊജക്ട് സെക്രട്ടറി കെ.പി ശ്രീജ, സിപിഐഎം ലോക്കൽ സെക്രട്ടറി പി.എ ഷൈൻ, ടി.ഡി സുനിൽ,കെ.കെ ഷീല, എൻ.ബി ജയ, കെ.ആർ ഗീത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ആർ രമ്യ(പ്രസിഡന്റ്), എൻ.ബി ജയ(സെക്രട്ടറി),കെ ആർ ഗീത(ട്രഷറർ).