തൃപ്രയാർ – നാട്ടിക മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ സി.സി.മുകുന്ദൻ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ 1.12 കോടി രൂപയുടെ ഭരണാനുമതി.
പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ
ഒന്നാം പദ്ധതിയിൽ ബീച്ച് പാർക്കുകളായ കഴിമ്പ്രം സ്വപ്നതീരം ബീച്ച്, തളിക്കുളം സ്നേഹതീരം ബീച്ച് എന്നിവിടങ്ങളിൽ ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും.
രണ്ടാം പദ്ധതിയിൽ നാട്ടിക പഞ്ചായത്ത് തിരുനിലം ഉന്നതി, എസ്എൻ ട്രസ്റ്റ് സ്കൂൾ മുൻവശം, തൃപ്രയാർ ക്ഷേത്രം മിനൂട്ട് കടവ് പരിസരം, പോളി ജംക്‌ഷൻ, നാട്ടിക ആരോഗ്യകേന്ദ്രം സെന്റർ പരിസരം, ടിഎസ്ജിഎ സ്റ്റേഡിയം മുൻവശം. വലപ്പാട് പഞ്ചായത്തിൽ ഗവ. ആയുർവേദ ആശുപത്രിക്ക് മുൻവശം.
പാറളം പഞ്ചായത്തിൽ പള്ളിപ്പുറം സെന്റർ ക്ഷേത്ര പരിസരം, മുള്ളക്കര മൂന്നില ക്ഷേത്രം പരിസരം, വെങ്ങിണിശേരി ഗാന്ധിനഗർ, ഐക്കുന്ന് ക്ഷേത്രം റോഡ്, അമ്മാടം പള്ളി മുൻവശം.
ചേർപ്പ് പഞ്ചായത്തിൽ പടിഞ്ഞാറെ പെരുമ്പിള്ളിശേരി, ഹെർബർട്ട് കനാൽ, എട്ടുമന സെന്റർ, ജിവിഎച്ച്എസ് ചേർപ്പ് വഴി, കരുവന്നൂർ ജുമാ മസ്ജിദ്, ഊരകം ഹെൽത്ത് സെന്റർ, താന്ന്യം പഞ്ചായത്ത് യാറത്തിങ്കൽ ജുമാമസ്ജിദ്, അഴിമാവ് കടവ് പാലം പരിസരം, ശിപായിമുക്ക് പരിസരം. ചാഴൂർ പഞ്ചായത്തിൽ ഇൻഡോർ സ്റ്റേഡിയം മുൻവശം, ചിറക്കൽ കരുപാടം. അവിണിശേരി പഞ്ചായത്തിൽ കമ്യൂണിറ്റി ഹാൾ പരിസരം, ചെറുവത്തേരി ഹരിശ്രീ റോഡ്, ഗുരുജി നഗർ, നാങ്കുളം പാടം. അന്തിക്കാട് പഞ്ചായത്തിൽ മുറ്റിച്ചൂർ ശിവക്ഷേത്രം, പൊലീസ് സ്റ്റേഷൻ പരിസരം. തളിക്കുളം പഞ്ചായത്തിൽ തളിക്കുളങ്ങര ക്ഷേത്രം മുൻവശം എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്.