കാഞ്ഞാണി: മണലൂർത്താഴം കോൾപടവിൽ നൂറുകണക്കിന് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാടശേഖരത്തിൽ ഇറക്കിയ താറാവുകളാണ് ചത്തത്. പടവ് ലേലത്തിനെടുത്ത അരിമ്പൂർ സ്വദേശി കുട്ടനാട്ടിൽ നിന്നും എത്തിച്ച താറാവുകളാണ് ഇവ. 11 ലക്ഷത്തോളം രൂപയ്ക്കാണ് കോൾപടവിൽ താറാവു കൃഷിക്ക് വേണ്ടി പാടശേഖരം ലേലത്തിനെടുത്തത്. കനത്ത ചൂടാണ് ഇത്തരത്തിൽ താറാവുകൾ ചാവുന്നതിന് കാരണമായതെന്ന് സംശയിക്കുന്നു. താറാവുകൾക്ക് മറ്റു അസുഖങ്ങൾ ഒന്നുമില്ലെന്നാണ് ഉടമ പറയുന്നത്. ചത്ത താറാവുകളെ കോൾ പാടത്ത് തന്നെ കത്തിച്ചു കളയുകയാണ്.