എടമുട്ടം: പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ അശ്വതി വേല ആഘോഷിച്ചു. പകൽപ്പൂരത്തിന് പാറേമാക്കാവ് കാശിനാഥൻ ഭഗവതിയുടെ തടസേറ്റി. അഞ്ചാനകളുടെ എഴുന്നള്ളിപ്പിൽ മേളം പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും തുടന്ന് ദീപാരാധനക്ക് ശേഷം വണ്ണമഴയുണ്ടായി. ചൊവ്വാഴച വിവിധ ദേശങ്ങളിൽ നിന്ന് വരുന്ന താലത്തിന് ശേഷം ഉച്ചയ് ക്ക് 12 ന്കൂത്ത് പണിക്കന്മാർ രാമശരം സമർപ്പിച്ച് ഈ വർഷത്തെ അശ്വതി വേലക്ക് തിരശീലയിടും. വേല ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് രാകേഷ് ഊണുങ്ങൽ, സെക്രട്ടറി മിഥുൻ സി.എം, അനൂപ് തോട്ടാരത്ത്, വൈസ് പ്രസിഡന്റ് പ്രതീഷ് ശാർക്കര, ജോ സെക്രടറി സുമേഷ് പാണാട്ട്, ട്രസ്റ്റ് ബോർഡ് ചെയർമാൻ സുമിത്രൻ തോട്ടാരത്ത്, ട്രസ്റ്റിബോർഡ് അംഗങ്ങളായ പ്രകാശൻ കിഴക്കേ പുരക്കൽ, മനോജ് കൂടക്കര, ശ്യാമളാദേവി, കിഴക്കേടത്ത്, ബാലൻ നായർ, പാണാട്ടിൽ സുജിത്ത് കിളിയന്ത്ര എന്നിവർ നേതൃത്വം നൽകി.