News One Thrissur
Updates

പുത്തൻ പിടിക തണ്ടാശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും കളമെഴുത്തുപാട്ടും.

അന്തിക്കാട്: പുത്തൻപീടിക തണ്ടാശ്ശേരി ശ്രീ ഭഗവതി ക്ഷേത്രത്തിലെ 37-ാം പ്രതിഷ്ഠാദിനാഘോഷവും കളമെഴുത്തു പാട്ടും മാർച്ച് 5,6,7 തിയ്യതികളിൽ ഭക്തി പുരസ്സരം ആഘോഷിക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ പ്രസിഡൻ്റ് അനിൽകുമാർ ടി എസ്, സെക്രട്ടറി ജയപ്രസാദ് ടി.എസ്, ജോ. സെക്രടറി ഷൈൻ ടി.ആർ, ഖജാൻജി മോഹൻദാസ് ടി.ഐ, കമ്മിറ്റി അംഗം ടി.ആർ.രാമകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് – 5 ന് രാവിലെ 5-30 ന് ഗണപതിഹോമം, 10 ന് ഉച്ചപൂജ, 10- 30 ന് കളപ്പുര മുത്തപ്പന് രൂപക്കളം, വൈകിട്ട് 3ന് ഉപമുത്തപ്പന് കളം, രാത്രി 7-30 ന് താന്ന്യം നൃതി കലാഗ്രാമം അവതരിപ്പിക്കുന്ന ഫ്യൂഷൻ വീരനാട്യം, രാത്രി 9 ന് വിഷ്ണുമായ സ്വാമിക്ക് രൂപക്കുളം. മാർച്ച് – 6 ന് രാവിലെ 5-30 ന് നടതുറക്കൽ, ക്ഷേത്രച്ചടങ്ങുകൾ, 10 ന് കരിങ്കുട്ടിക്ക് രൂപക്കളം, വൈകിട്ട് 3ന് വീരഭദ്രസ്വാമിക്ക് കളം, 6-30 ന് പ്രാസാദ ശുദ്ധി, നിറമാല, ചുറ്റുവിളക്ക്, 7-30 ന് ആ വണങ്ങാട്ടിൽ കളരി സർവ്വതോ ഭദ്രം കലാകേന്ദ്രം മാസ്റ്റർ സൂര്യ ദേവിൻ്റെ മദ്ദളകേളി, രാത്രി 9 ന് താല- വാദ്യത്തോടു കൂടി ദേവിയെ പുറത്തേക്ക് എഴുന്നള്ളിക്കൽ ,രാത്രി 10 ന് ദേവിക്ക് രൂപക്കളം. മാർച്ച് 7 ന് പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് രാവിലെ 5 ന് നടതുറക്കൽ, അഭിഷേകം, മലർ നിവേദ്യം, മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, രാവിലെ 9 ന് ശേഷം തിരുവാതിരക്കളി 10 ന് പ്രസാദ ഊട്ട്, വൈകിട്ട് 3ന്  കാളകളി, കരിംകളി, വട്ട മുടി, എന്നിവയോടെയും മൂന്ന് ഗജവീരന്മാരുടെയും അകമ്പടിയോടെ തണ്ടാശ്ശേരി ശശിധരൻ്റെ വസതിയിൽ നിന്ന് എഴുന്നള്ളിപ്പ്, 4-30 ന് നടപ്പുര മേളം 51 കലാകാരന്മാർ പങ്കെടുക്കും. 5 ന് കൂട്ടിയെഴുന്നള്ളിപ്പ്, തുടർന്ന് വർണ്ണമഴ, രാത്രി – 8 ന് കൊച്ചിൻ ടോപ്പ് സ്റ്റാറിൻ്റെ ഗാനമേള- മിമിക്രി രാത്രി 12 നും – പുലർച്ചെ 3 നും മദ്ധ്യേ വടക്കും വാതുക്കൽ ഗുരുതി, പുലർച്ചെ 3ന് എഴുന്നള്ളിപ്പ് എന്നിവ നടക്കും.

Related posts

കയ്പമംഗലത്ത് അറവു മാലിന്യം തളളിയവരെ കയ്യോടെ പിടികൂടി

Sudheer K

ഔസേപ്പ് അന്തരിച്ചു

Sudheer K

വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേട ഭരണി – കാർത്തിക വേല ആഘോഷത്തിന് കൊടിയേറി. 

Sudheer K

Leave a Comment

error: Content is protected !!