അരിമ്പൂർ: നിർത്തിയിട്ട ടെംപോ കിണറിൻ്റെ ആൾമറ ഇടിച്ചു തകർത്തു. തിങ്കളാഴ്ച രാത്രി മനക്കൊടിയിലാണ് സംഭവം. വല്ലത്തുപറമ്പിൽ അജിതയുടെ വീടിൻ്റെ കിണറിലാണ് ടെംപോ ഇടിച്ചു കയറിയത്. റോഡരികിൽ വാഹനം നിർത്തിയിട്ട് ഭക്ഷണം കഴിക്കാൻ പോയ ഡ്രൈവർ തിരിച്ചു വന്നപ്പോഴാണ് വാഹനം കിണറിൽ ഇടിച്ചു നിലയിൽ കണ്ടത്. അപകടത്തിൽ കല്ല് കൊണ്ട് നിർമിച്ച കിണറിൻ്റെ ആൾ മറ തകർന്നുവെങ്കിലും ആർക്കും പരിക്കില്ല.നിർത്തിയിട്ടിരുന്ന വാഹനം നിരങ്ങി തനിയെ കിണറിൽ വന്നിടിക്കുകയായിരുന്നുവെന്ന് പറയുന്നു.