News One Thrissur
Updates

മതിലകത്ത് യുവതി തൂങ്ങിമരിച്ചു, രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

മതിലകം: കഴുവിലങ്ങില്‍ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടെ താമസിച്ചിരുന്ന രണ്ടാം ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപും ശംഖുമുഖം ബീച്ചിലെ രാജീവ് നഗര്‍ സ്വദേശി ജോസഫിന്റെ മകള്‍ അനു (34) ആണ് മരിച്ചത്. രണ്ടാം ഭര്‍ത്താവ് മതിലകം കഴുവിലങ്ങ് സ്വദേശി ചേനോത്തുപറമ്പില്‍ പ്രശാന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം, വീട്ടിലെ ജനല്‍ കമ്പിലിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ചശേഷം മൂന്ന് വര്‍ഷത്തോളമായി പ്രശാന്തിനൊപ്പം മതിലകം കഴുവിലങ്ങിലാണ് ഇവര്‍ താമസിച്ചുവരുന്നത്. അനു മരിച്ചതറിഞ്ഞ് പ്രശാന്തും ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയുടെ ബന്ധുക്കളുടെയും മക്കളുടെയു മൊഴിയെടുത്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ടാം ഭര്‍ത്താവിന്റെ ഉപദ്രവവും പീഡനവും മൂലമാണ് അനു തൂങ്ങിമരിച്ചതെന്നാണ് നിഗമനം.

Related posts

ഏങ്ങണ്ടിയൂരിലെ കുടിവെള്ള ക്ഷാമം: ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് പ്രതിഷേധ ധർണ നടത്തി. 

Sudheer K

അരിമ്പൂർ ശാന്തിനഗർ നാല് സെന്റ് കേന്ദ്രം നിവാസികൾ കുടിവെള്ളത്തിന് ഉപയോഗിക്കുന്നത് കോളിഫോം അടങ്ങിയ കിണർവെള്ളം

Sudheer K

ഗുരുകുലം പബ്ലിക് സ്കൂൾ വാർഷികം ആഘോഷിച്ചു –

Sudheer K

Leave a Comment

error: Content is protected !!