News One Thrissur
Updates

തളിക്കുളത്ത് 600 കുടുംബങ്ങൾക്ക് ബയോബിൻ വിതരണം നടത്തി.

തളിക്കുളം: ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം ബയോ ബിൻ വിതരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ അധ്യക്ഷത വഹിച്ചു. ജൈവമാലിന്യങ്ങൾ വലിച്ചെറിയാതെ അത് വളമാക്കി മാറ്റുന്നതിനുള്ള സംവിധാനമാണ് ബയോ ബിൻ. 1500 രൂപ വില വരുന്ന ബയോ ബിൻ 90% സബ്‌സിഡി നിരക്കിൽ 600 ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്യുന്നത്. 5 കിലോ ഇനോക്കുലം സൗജന്യമായി വിതരണം ചെയ്തു. 10 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ ഐ.എസ്. അനിൽകുമാർ, ഷിജി സി.കെ, സുമന ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വി.ഇ.ഒ ജിൻസി, രശ്മി എന്നിവർ പദ്ധതി വിശദീകണം നൽകി. ഐആർടി സികോഡിനേറ്റർ സുജിത്ത്, ഹരിതകർമ്മ സേന അംഗങ്ങളായ ഷഫീഖ്, രേഷ്മ, നിർമല, രജിത, അശ്വതി എന്നിവരും വിതരണത്തിന് നേതൃത്വം നൽകി.

Related posts

വാടാനപ്പള്ളിയിൽ കടലാക്രമണം: 50 ഓളം വീടുകളിൽ വെള്ളം കയറി.

Sudheer K

യതീന്ദ്രദാസ് അന്തരിച്ചു.

Sudheer K

അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ് ധർണ നടത്തി.

Sudheer K

Leave a Comment

error: Content is protected !!